IndiaLatest

തമിഴ്‌നാടിന് പിന്തുണയുമായി ഡേവിഡ് വാര്‍ണര്‍

“Manju”

മെല്‍ബണ്‍: മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയുടെ ദുരിതത്തിലായ തമിഴ്നാടിന് പിന്തുണയുമായി ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. ഇന്ത്യന്‍ താരം അശ്വിന്‍ നാട്ടിലെ അവസ്ഥയെക്കുറിച്ച്‌ പിന്നാലെയാണ് ചെന്നൈയ്‌ക്കായി പിന്തുണയറിച്ച്‌ വാര്‍ണറ പോസ്റ്റിട്ടത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയ്‌ക്കൊപ്പമാണ് താരത്തിന്റെ കുറിപ്പ്.

ചെന്നൈയിലെ വലിയ രീതിയില്‍ ബാധിച്ചുകൊണ്ടിരിക്കുന്ന വെള്ളപ്പൊക്കത്തില്‍ ഞാന്‍ ആശങ്കയിലാണ്. ഈ പ്രകൃതിദുരന്തത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമൊപ്പം ഞാനുമുണ്ട്. എല്ലാവരും സുരക്ഷിതമായി തുടരേണ്ടത് പ്രധാനമാണ്. ആവശ്യമെങ്കില്‍ ഉയര്‍ന്ന സ്ഥലങ്ങള്‍ തേടുക. നിങ്ങള്‍ക്ക് സഹായിക്കാനുള്ള സാഹചര്യമുണ്ടെങ്കില്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പിന്തുണയ്‌ക്കുക. ആവശ്യമുള്ളവര്‍ക്ക് സഹായം വാഗ്ദാനം ചെയ്യാവുന്നതുമാണ്. നമുക്ക് ഒരുമിച്ച്‌ നില്‍ക്കാം.”-വാര്‍ണര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ദിനേശ് കാര്‍ത്തിക്, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിംഗ് എന്നിവരും നേരത്തെ പിന്തുണയറിച്ച്‌ പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു.

 

Related Articles

Back to top button