IndiaLatest

എ.ടി.എമ്മുകളില്‍ നിന്ന്​ പണം പിന്‍വലിക്കുന്നതിന് ഇനി പുതിയ നിയമങ്ങള്‍

“Manju”

ന്യൂഡല്‍ഹി : എ.ടി.എമ്മുകളില്‍ നിന്ന്​ പണം പിന്‍വലിക്കുന്നതിന് പുതിയ നിയമങ്ങളുമായി എസ്​.ബി.ഐ. ബേസിക്​ സേവിങ്​സ്​ ഡെപ്പോസിറ്റ്​ അക്കൗണ്ട്​ ഉടമകള്‍ക്കാണ്​ പുതിയ നിയമങ്ങള്‍ ബാധകമാവുക. എ.ടി.എമ്മുകളില്‍ നിന്ന്​ പ്രതിമാസം നാല്​ തവണ മാത്രമാണ്​ ബേസിക്​ സേവിംഗ്സ്​ അക്കൗണ്ട്​ ഉടമകള്‍ക്ക്​ പണം പിന്‍വലിക്കാനാകുക. പിന്നീട്​ ഓരോ തവണ പണം പിന്‍വലിക്കു​മ്ബോഴും 15 രൂപ ജി.എസ്​.ടി ഇനത്തില്‍ നല്‍കേണ്ടി വരും.

ചെക്ക്​ബുക്ക്​ ചാര്‍ജ്ജുകളിലും മാറ്റങ്ങള്‍ വരും . 10 പേജുള്ള ചെക്ക്​ബുക്കാണ്​ എസ്​.ബി.ഐ നിലവില്‍ സൗജന്യമായി നല്‍കുന്നത്​. എന്നാല്‍ ഇനി മുതല്‍ ഇതിന്​ 10 ലീഫുള്ളതിന്​ 40 രൂപയും 25 ലീഫുള്ളതിന്​ 75 രൂപയും നല്‍കണം. അടിയന്തരമായി ചെക്ക്​ബുക്ക്​ ലഭിക്കണമെങ്കില്‍ 50 രൂപയും നല്‍കണം. ജൂലൈ ഒന്ന്​ മുതല്‍ പുതിയ മാറ്റങ്ങള്‍ നിലവില്‍ വരുമെന്നും എസ്​.ബി.ഐ അറിയിച്ചു.

Related Articles

Back to top button