IndiaLatest

‘ജസ്റ്റ്​ ഡയലി’നെ ഏറ്റെടുക്കാന്‍ റിലയന്‍സ്

“Manju”

മുംബൈ: സെര്‍ച്ച്‌​ എന്‍ജിന്‍ ഭീമന്മാരായ ‘ജസ്റ്റ്​ ഡയലി’നെ ഏറ്റെടുക്കാനൊരുങ്ങി പ്രമുഖ വ്യവസായി മുകേഷ്​ അംബാനിയുടെ റിലയന്‍സ് റീ​ട്ടെയില്‍​​. ജസ്റ്റ്​ ഡയലിന്റെ 40.95 ശതമാനം ഓഹരികള്‍ 3,497 കോടിരൂപക്ക്​ റിലയന്‍സ്​ സ്വന്തമാക്കി​. സെബിയുടെ ഏറ്റെടുക്കല്‍ ചട്ടങ്ങള്‍ പ്രകാരം ​ 26 ശതമാനം ഓഹരികള്‍ ജസ്റ്റ്​ ഡയല്‍ ഓപ്പണ്‍ ഓഫറായി നല്‍കും. ഇവ കൂടി റിലയന്‍സ്​ ഏറ്റെടുക്കുമെന്നാണ്​ വിവരം.
ഇതോടെ ജസ്റ്റ്​ ഡയലിലെ റിലയന്‍സിന്റെ ഓഹരി പങ്കാളിത്തം 66.95 ശതമാനമായി ഉയരും . റിലയന്‍സ്​ ഭൂരിഭാഗം ഓഹരികളും ഏറ്റെടു​ക്കുമെങ്കിലും കമ്പനിയുടെ സ്​ഥാപകന്‍ വി.എസ്​.എസ്​. മണി തന്നെ എം .ഡി -ചീഫ്​ എക്​സിക്യൂട്ടീവ്​ ഓഫിസര്‍ സ്​ഥാനത്ത്​ തുടരും.

റിലയന്‍സ്​ നിക്ഷേപത്തിലൂടെ ജസ്റ്റ്​ ഡയലിന്​ പ്രാദേശിക തലത്തില്‍ കൂടുതല്‍ വികസനം സാധ്യമാകും. ഇത്​ കമ്പനിക്ക്​ നേട്ടമാകുമെന്നാണ്​ വിലയിരുത്തല്‍. 1994ല്‍ മുംബൈ ആസ്​ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച സെര്‍ച്ച്‌​ എന്‍ജിന്‍ കമ്പനിയാണ്​’ ജസ്റ്റ്​ ഡയല്‍’

Related Articles

Back to top button