Thrissur

മാടമ്പ് കുഞ്ഞുകുട്ടന് ആദരാഞ്ജലി അർപ്പിച്ച് മോഹൻലാൽ

“Manju”

കൊച്ചി : അന്തരിച്ച നടനും, എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുകുട്ടന് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻ ലാൽ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ദു:ഖം രേഖപ്പെടുത്തിയത്. രണ്ട് സിനിമകളിൽ മോഹൻലാലിനൊപ്പം മാടമ്പ് കുഞ്ഞുകുട്ടൻ അഭിനയിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ ചിത്രത്തിനൊപ്പമാണ് മോഹൻലാൽ ആദരാഞ്ജലികൾ അർപ്പിച്ചത്. ചിത്രത്തിന് മുകളിലായി മാടമ്പ് കുഞ്ഞുക്കുട്ടന് ആദരാഞ്ജലികൾ എന്ന് കുറിച്ചിട്ടുണ്ട്. വടക്കുനാഥൻ, ആറാം തമ്പുരാൻ, എന്നീ സിനിമകളിലാണ് മോഹൻലാലിനൊപ്പം അദ്ദേഹം അഭിനയിച്ചത്. ഇരു സിനിമകളിലും മാടമ്പ് കുഞ്ഞുകുട്ടൻ കൈകാര്യം ചെയ്ത വേഷം ഏറെ ശ്രദ്ധേയമായിരുന്നു. മാടമ്പ് കുഞ്ഞുകുട്ടന്റെ നിര്യാണത്തിൽ മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയ സിനിമാ രംഗത്തെ നിരവധി പ്രമുഖരും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

കൊറോണ ബാധിച്ച് ചികിത്സയിലിരിക്കെ രാവിലെ പത്ത് മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 81 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ തൃശൂർ കിരലൂരിലെ മാടമ്പ് മനയിൽ കൊറോണ മാനദണ്ഡ പ്രകാരം സംസ്‌കരിച്ചു.

Related Articles

Back to top button