LatestThiruvananthapuram

ഷൂട്ടിംഗ് കേരളത്തിലേക്ക്

“Manju”

തിരുവനന്തപുരം: മലയാള സിനിമാ ചിത്രീകരണം സംസ്ഥാനത്ത് പുനരാരംഭിക്കുന്നു. കൊറോണ നിയന്ത്രണങ്ങളോടെ സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കിയതിന് പിന്നാലെയാണിത്. ഇതോടെ തെലങ്കാനയില്‍ ആരംഭിച്ച ബ്രോ ഡാഡിയുടെ ഷൂട്ട് കേരളത്തിലേക്ക് മാറ്റും.

രണ്ടാഴ്ചക്ക് ശേഷം സിനിമ ചിത്രീകരണം തെലുങ്കാനയില്‍ നിന്ന് മാറ്റുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം ട്വല്‍ത്ത് മാന്റെ ചിത്രീകരണം തെലുങ്കാനയിലേക്ക് മാറ്റില്ലെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം എ,ബി കാറ്റഗറിയിലുള്ള മേഖലകളിലാണ് ചിത്രീകരണത്തിന് അനുമതിയുള്ളത്. ഒരു ഡോസ് വാക്‌സിന്‍ എങ്കിലും സ്വീകരിച്ചവര്‍ക്ക് മാത്രമാണ് ചിത്രീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അറിയിച്ചിരുന്നു.

Related Articles

Back to top button