KeralaLatest

മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

“Manju”

തിരുവനന്തപുരം: ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. കോടതി നിര്‍ദേശപ്രകാരമാണ് നടപടി.

സച്ചിന്‍ ദേവ് എംഎല്‍എ ബേസില്‍ അതിക്രമിച്ച് കയറിയെന്നും ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് പ്രതികള്‍ സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചെന്നുമാണ് എഫ്ഐആര്‍.

ഇന്നലെയാണ് കോടതി ഇടപെടലിനെ തുടര്‍ന്ന് യദുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തത്. ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദേശപ്രകാരമാണ് നടപടി.

മേയര്‍ അടക്കം അഞ്ചുപേര്‍ക്കെതിരെയാണ് കേസ്. യദുവിന്റെ കേസ് പരിഗണിച്ച തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് ജിസ്‌ട്രേറ്റ് കോടതി കേസെടുക്കാന്‍ കന്റോണ്‍മെന്റ് പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.

നേരത്തേ ഗതാഗതം തടസ്സപ്പെടുത്തിയതിന് അഭിഭാഷകന്റെ ഹര്‍ജിയില്‍ ആര്യ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന കേസെടുത്തിരുന്നു.ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് പ്രതികള്‍ സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചെന്നുള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് എഫ്‌ഐആറിലുള്ളത്. സച്ചിന്‍ദേവ് അതിക്രമിച്ച് ബസില്‍ കയറിയെന്നും പറയുന്നുണ്ട്.

 

 

Related Articles

Back to top button