India

പുതുച്ചേരി മുഖ്യമന്ത്രി എന്‍.രംഗസ്വാമിക്ക് കൊവിഡ്

“Manju”

ചെന്നൈ: പുതുച്ചേരി മുഖ്യമന്ത്രി എന്‍.രംഗസ്വാമിയെ കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുച്ചേരി ചീഫ് സെക്രട്ടറിയാണ് ഔദ്യോഗികമായി വിവരം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രംഗസ്വാമിയുടെ ആരോഗ്യനില ലെഫ്.ഗവര്‍ണര്‍ ഡോ. തിമിഴിസൈ സൗന്ദര്‍രാജന്‍ ഫോണിലൂടെ തിരക്കി. രംഗസ്വാമിയുടെ ആരോഗ്യനില വേഗം മെച്ചപ്പെടാന്‍ പ്രാര്‍ത്ഥിക്കുന്നതായി രംഗസ്വാമിയോട് ഫോണിലൂടെ പറഞ്ഞു.

കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചടങ്ങില്‍ നേരിട്ട് പങ്കെടുത്തതിനാല്‍ ഡോ. തിമിഴിസൈ സൗന്ദര്‍രാജനും കൊറോണ പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവാണെന്ന് രാജ്ഭവന്‍ വൃത്തങ്ങളറിയിച്ചു.

Related Articles

Back to top button