IndiaLatest

സൈനിക ഹെലികോപ്റ്റര്‍ അപകടം; ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് മരിച്ചു

“Manju”

ഊട്ടിയിലെ കൂനൂരില്‍ തകര്‍ന്നുവീണ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും മരിച്ചു. ബിപിന്‍ റാവത്തിനെയും അദ്ദേഹത്തിന്റെ പത്‌നി മധുലിക റാവത്തിനും പുറമെ. സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്‍മാരും അടക്കം ആകെ 14 പേര്‍ ഹെലികോപ്ടറില്‍ ഉണ്ടായിരുന്നുവെന്ന് സൈന്യം സ്ഥിരീകരിച്ചു.

ബ്രിഗേഡിയര്‍ എല്‍എസ് ലിഡ്ഡെര്‍, ലഫ്റ്റ്. കേണല്‍ ഹര്‍ജിന്ദെര്‍ സിംഗ്, നായിക് ഗുര്‍സേവാക് സിംഗ്, നായിക് ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍.

വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. ബിപിന്‍ റാവത്തിന്റേയോ അദ്ദേഹത്തിന്റെ ഭാര്യയുടേയോ നിലവിലെ ആരോഗ്യനില സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ സൈന്യം തന്നിട്ടില്ല. ബിപിന്‍ റാവത്തിനെ ആശുപത്രിയിലേക്ക് മാറ്റി എന്ന് ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെങ്കിലും ഇക്കാര്യത്തില്‍ ദില്ലിയില്‍ നിന്നും ഔദ്യോഗിക പ്രതികരമുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button