KeralaLatest

കൈപ്പാട് കൃഷിക്ക് തുടക്കമായി ; വിത്ത് വിതയ്ക്കാൻ എം.എൽ.എയും

“Manju”

കൊയിലാണ്ടി : വടക്കൻ കേരളത്തിൽ ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങളിലെ പരമ്പരാഗത കൃഷിരീതിയായ കൈപ്പാട് കൃഷിക്ക് ഇത്തവണ ചെങ്ങോട്ടുകാവിൽ തുടക്കമായി. വിത്തിടീലിന്റെ ഉദ്ഘാടനം നിർവഹിച്ചത് കാനത്തിൽ ജമീല എം.എൽ.എ യാണ്.  ചേലിയ ഉള്ളൂർക്കടവിനു തെക്കുവശം ഏറഞ്ഞാടത്ത് പൊയിൽ നിലത്തിൽ വിത്തെറിഞ്ഞാണ് എം.എൽ.എ. വിത്തിടീലിന് തുടക്കമിട്ടത്.
ചെറുവലത്ത് കുഞ്ഞിരാമന്റെ കൃഷിയിടത്തിലാണ് കൈപ്പാട് കൃഷിയുടെ തുടക്കം . ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ ആദ്യമായിട്ടാണ് ഈ കൃഷിരീതി ആരംഭിക്കുന്നത് . ചടങ്ങിൽ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ,ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. വേണു, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.ടി.എം. കോയ, ഇ.കെ ജുബീഷ്, വാർഡ് മെമ്പർമാരായ അബ്ദുൽ ഷുക്കൂർ,കെ. തങ്കം, റസിയ വി.എം. മലബാർ കൈപ്പാട് സൊസൈറ്റി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് വി.കെ. ശശി,ചെങ്ങോട്ടുകാവ് കൃഷിഭവൻ കൃഷി ഓഫീസർ മുഫീദ എൻ.കെ. എന്നിവർ പങ്കെടുത്തു.

Related Articles

Back to top button