Latest

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 19.22 കോടിയായി

“Manju”

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 19.22 കോടിയായി. മഹാമാരിയില്‍ നാല്‍പ്പത്തിയൊന്ന് ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്‌ടമായപ്പോള്‍ 17.49 കോടി ആളുകള്‍ രോഗത്തില്‍ നിന്ന് മുക്തി നേടി. അമേരിക്കയില്‍ 6.25 ലക്ഷം പേരാണ് മരിച്ചത്. മൂന്നര കോടിയിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. മരണസംഖ്യയില്‍ തൊട്ടുപിന്നില്‍ ബ്രസീലാണ്. രാജ്യത്ത് 5.44 ലക്ഷം പേരാണ് മരിച്ചത്.

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസുകള്‍. 30,093 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 45,254 പേര്‍ രോഗമുക്തി നേടി. 374 പേരാണ് ഇന്നലെ മരിച്ചത്. മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന പ്രതിദിന മരണനിരക്കാണിത്. ആകെ മരണം 4,14,482 ആയി.

2.06 ആണ് രാജ്യത്തെ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗമുക്തി നിരക്ക് 97.37 ആയി ഉയര്‍ന്നു. 3,03,53,710 പേരാണ് ആകെ രോഗമുക്തി നേടിയത്. 4,06,130 പേരാണ് ചികിത്സയില്‍ തുടരുന്നത്.52.67 ലക്ഷം ഡോസ് വാക്സിനാണ് ഇന്നലെ നല്‍കിയത്. ഇതോടെ ആകെ 41.18 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്തു.

Related Articles

Back to top button