KeralaLatest

ശാന്തിഗിരിയിൽ സന്ന്യാസദീക്ഷാ വാര്‍ഷികം : പ്രാര്‍ത്ഥനാസങ്കല്‍പ്പങ്ങൾക്ക് തുടക്കം

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിലെ 39-ാമത് സന്ന്യാസദീക്ഷാ വാര്‍ഷികത്തോടനുബന്ധിച്ച് പ്രാര്‍ത്ഥാനാസങ്കല്‍പ്പത്തിനും സത്‍സംഗങ്ങൾക്കും ഇന്ന് 2023 ഒക്ടോബർ 15 ഞായറാഴ്ച തുടക്കമായി. പത്ത് ദിവസത്തെ വിപുലമായ പരിപാടകളോടെയാണ് ഇത്തവണയും ദീക്ഷാവാര്‍ഷികം ആഘോഷിക്കുന്നത്. ആഘോഷ പരിപാടികൾക്ക് മുന്നോടിയായി ഗുരുസ്ഥാനീയ ശിഷ്യപൂജിത ശനിയാഴ്ച വൈകിട്ട് 5ന് ബ്രഹ്മചര്യ സംഘത്തിനും ഗുരുധർമ്മ പ്രകാശസഭ അംഗങ്ങൾക്കും ദർശനം നൽകി ദീക്ഷാസങ്കല്പം അറിയിച്ചു.

ഞായറാഴ്ച രാവിലെ 8.00 ന് താമര പര്‍ണ്ണശാലയില്‍ സന്യാസി സന്യാസിനിമാരുടേയും ബ്രഹ്മചാരി ബ്രഹ്മചാരിണിമാരുടെയും പ്രത്യേക പ്രാർത്ഥനയും പുഷ്പസമര്‍പ്പണവും നടന്നു. തുടർന്ന് സന്ന്യാസി സംഘവും ബ്രഹ്മചാരി സംഘവും ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃതജ്ഞാനതപസ്വിനിയെ ദർശിച്ചു.

സന്യാസദീക്ഷാവാര്‍ഷികദിനമായ ഒക്ടോബര്‍ 24 ചൊവ്വാഴ്ച വരെ
എല്ലാദിവസവും പ്രാർത്ഥനക്ക് ശേഷം സന്യാസിമാര്‍ വിവിധ കര്‍മ്മങ്ങളില്‍ വ്യാപൃതരാകും. വൈകുന്നേരം ആരാധനയ്ക്കും പുഷ്പസമര്‍പ്പണത്തിനും ശേഷം എല്ലാദിവസവും രാത്രി 8 ന് സ്പിരിച്വൽ സോൺ ഓഡിറ്റോറിയത്തിൽ സത്സംഗം നടക്കും. സന്ന്യാസ ദീക്ഷയോടനുബന്ധിച്ച് ഉച്ചയ്ക്ക് രക്ഷകർത്താക്കളുടെ പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളും വൈകിട്ട് സത്സംഗവും നടക്കും. ഇന്ന് ആരംഭിക്കുന്ന സത്സംഗപരമ്പര 23 ന് ചൊവ്വാഴ്ച സമാപിക്കും. ഉദ്ഘാടന ദിവസമായ ഇന്ന് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വിയും, സമാപന ദിവസം ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും സത്സംഗങ്ങളിൽ പങ്കെടുത്ത് സംസാരിക്കും.

 

Related Articles

Back to top button