LatestThiruvananthapuram

ക്ഷേമ പെന്‍ഷനുകള്‍ ആഗസ്​റ്റ്​ ആദ്യവാരം വിതരണം ചെയ്യും

“Manju”

തിരുവനന്തപുരം: ഓണത്തിന്​ മുന്നോടിയായി ജൂലൈ, ആഗസ്​റ്റ്​ മാസങ്ങളിലെ ക്ഷേമ പെന്‍ഷനുകള്‍ ആഗസ്​റ്റ്​ ആദ്യവാരം വിതരണം ചെയ്യുമെന്ന്​ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ആഗസ്​റ്റ്​ രണ്ടാം പകുതിയിലാണ് ഈ വര്‍ഷത്തെ ഓണം. ഓരോ ആള്‍ക്കും രണ്ടുമാസത്തെ പെന്‍ഷന്‍ തുകയായ 3200 രൂപ ലഭിക്കും.

55 ലക്ഷത്തിലധികം പേര്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്യാന്‍ 1600 കോടി രൂപയാണ് ചെലവ് വരിക. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെങ്കിലും സാധാരണക്കാരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Back to top button