India

ഭീമാ കൊറേഗാവ് കേസ് പ്രതി ഫാദർ സ്റ്റാൻ സാമിക്ക് കോവിഡ്

“Manju”

മുംബൈ : ഭീമാ കൊറേഗാവ് കേസിലെ പ്രതി ഫാദർ സ്റ്റാൻ സാമിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. തലോജ ജയിൽ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. സ്റ്റാൻ സാമി ആശുപത്രിയിൽ ചികിത്സയിലാണ്.

കൊറോണ പ്രാഥമിക ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് കഴിഞ്ഞ ദിവസാണ് സാമിയെ ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ രോഗബാധ കണ്ടെത്തുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

കേസിൽ ശിക്ഷിക്കപ്പെട്ട് തലോജ ജയിലിലാണ് സാമി. കഴിഞ്ഞ ഏതാനും ആഴ്ചകളായി അദ്ദേഹം ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.ഇതിനിടെ സാമിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ജയിൽ അധികൃതർ മുംബൈ ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടെന്നും, ഇടക്കാല ജാമ്യം വേഗം പരിഗണിക്കണമെന്നുമായിരുന്നു സാമി കോടതിയോട് ആവശ്യപ്പെട്ടത്.

Related Articles

Back to top button