IndiaLatest

നമോ സപ്തതിലേക്ക്; ‘സേവാ സപ്താഹ്’ ആയി ബിജെപി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70-ാം പിറന്നാള്‍ ‘സേവാ സപ്താഹ് വാരാചരണം’ ആയി ആഘോഷിക്കാന്‍ ബിജെപി. സെപ്റ്റംബര്‍ 17 ആണ് പിറന്നാള്‍ എങ്കിലും 14നു തുടങ്ങി 20 വരെ നീളുന്ന പരിപാടികള്‍ക്കു രൂപം നല്‍കാന്‍ നിര്‍ദേശിച്ച്‌ പാര്‍ട്ടി സംസ്ഥാന ഘടകങ്ങള്‍ക്കു കത്തയച്ചു.

ഓരോ ജില്ലയിലെയും 70 അംഗപരിമിതര്‍ക്കു കൃത്രിമ കാല്‍ അടക്കം സഹായ വിതരണം, ആശുപത്രികളിലും നിര്‍ധന കോളനികളിലും പഴവര്‍ഗങ്ങളുടെ വിതരണം തുടങ്ങിയ പരിപാടികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ കത്തിലുണ്ട്.

70 രക്തദാന ക്യാംപുകള്‍ അടക്കം വിവിധ പരിപാടികളുമായി യുവ മോര്‍ച്ചയും .

Related Articles

Back to top button