LatestMalappuram

മോഷ്ടിച്ച സ്കൂട്ടറിനൊപ്പം പുത്തന്‍ ഹെല്‍മറ്റ് നല്‍കി മോഷ്ടാവ്

“Manju”

മലപ്പുറം: മോഷ്ടിച്ച സ്‌കൂട്ടര്‍ തിരികെ നല്‍കി മോഷ്ടാവ്. പുലര്‍ച്ചെ സ്‌കൂട്ടറിനൊപ്പം പുതിയ ഹെല്‍മറ്റും കണ്ട് വീട്ടുകാര്‍ ഞെട്ടി. ഒരു മാസം മുന്‍പ് ജൂണ്‍ 21ന് രാത്രിയാണ് വേങ്ങര പറപ്പൂര്‍ ചോലകുണ്ട് ആമകുളങ്ങര റഷീദിന്റെ വീട്ടുമുറ്റത്ത് നിന്ന് സ്‌കൂട്ടര്‍ മോഷണം പോയത്. താക്കോല്‍ വാഹനത്തില്‍ തന്നെ വെച്ച്‌ ഉറങ്ങാന്‍ പോയ റഷീദ് പുലര്‍ച്ചെയാണ് വാഹനം നഷ്ടടപ്പെട്ടത് അറിയുന്നത്.
പരാതിയില്‍ വേങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് റോഡിലെ സിസിടിവികളും മറ്റും പരിശോധിച്ചു. അന്വേഷണം പാലക്കാട്ടേക്ക് വ്യാപിക്കുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ വാഹനം നഷ്ടടപ്പെട്ട അതേ വീട്ടുമുറ്റത്ത് തന്നെ വാഹനം പ്രത്യക്ഷപ്പെടുകയായിരുന്നു. മോഷണം പോകുമ്ബോള്‍ സ്‌കൂട്ടറിലുണ്ടായിരുന്ന പഴയ ഹെല്‍മെറ്റിന് പകരമായി പുതിയൊരു ഹെല്‍മറ്റും സ്‌കൂട്ടറില്‍ വെച്ചിട്ടുണ്ട്.

Related Articles

Back to top button