IndiaLatest

പ്രാദേശിക ഭാഷകള്‍ വളര്‍ത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വം : രാഷ്ട്രപതി

“Manju”

ദിസ്പൂര്‍: പ്രാദേശിക ഭാഷകള്‍ വളര്‍ത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ആസാമില്‍, ബോഡോ സാഹിത്യ സഭയുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ബോഡോ സാഹിത്യ സഭ സ്ഥാപിച്ച്‌ 61 വര്‍ഷം പിന്നിടുമ്പോള്‍ സംഘടിപ്പിച്ച ചടങ്ങില്‍, മുഖ്യാതിഥിയായാണ് രാഷ്ട്രപതി ചടങ്ങില്‍ പങ്കെടുത്തത്. ബുധനാഴ്ച നടന്ന പ്രസംഗത്തില്‍, പ്രാദേശിക ഭാഷകള്‍ പ്രചരിപ്പിക്കേണ്ടതും വളര്‍ത്തേണ്ടതും ഓരോ തദ്ദേശ സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ഉത്തരവാദിത്വമാണ് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഏതൊരു ഭാഷയിലെ സാഹിത്യ ശാഖയും ജീവനോടെയും പ്രസക്തമായും സമൂഹത്തില്‍ പന്തലിച്ചു നില്‍ക്കണമെങ്കില്‍, അവിടത്തെ യുവജനങ്ങളുടെ പങ്കാളിത്തം ഒഴിച്ചുകൂടാനാവാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ, യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കണമെന്നും രാംനാഥ് കോവിന്ദ് ആവശ്യപ്പെട്ടു.

ഭാഷാവിവാദം രാജ്യമെമ്ബാടും കത്തി നില്‍ക്കവേയാണ് രാഷ്ട്രപതിയുടെ ഈ പ്രസംഗം. നേരത്തെ, ഹിന്ദി ദേശീയ ഭാഷയായി അംഗീകരിക്കുമോയെന്ന വിഷയത്തില്‍ ബോളിവുഡ്, ദക്ഷിണേന്ത്യന്‍ സിനിമാ ലോകവും രാഷ്ട്രീയക്കാരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു.

അജയ് ദേവ്ഗണ്‍, സോനു സൂദ്, സുഹാസിനി, ചിരഞ്ജീവി, സ്റ്റാലിന്‍ തുടങ്ങിയ പ്രമുഖരെല്ലാം ഇരുഭാഗത്തുമായി അണിനിരന്ന് തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കിയിരുന്നു.

 

Related Articles

Back to top button