AlappuzhaKeralaLatest

ചങ്ങനാശേരി, ഏറ്റുമാനൂർ മാര്‍ക്കറ്റുകളിൽ അതീവ ജാഗ്രത

“Manju”

കോട്ടയം• ആന്റിജൻ പരിശോധനയിൽ കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് അനൗദ്യോഗിക വിവരം. ഇരു സ്ഥലങ്ങളിലേയും മത്സ്യമാർക്കറ്റുകൾ അടഞ്ഞു കിടക്കുകയാണ്. ഏറ്റുമാനൂർ നഗരത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും നാളെ മുതൽ 26 വരെ അടച്ചിടാൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു. ചങ്ങനാശേരി മാർക്കറ്റിലും ആന്റിജൻ പരിശോധന തുടരുന്നു. ചങ്ങനാശേരി നഗരത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് കടകൾ പ്രവർത്തിക്കുന്നത്.

ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റിലെ തിരക്ക് നിയന്ത്രിക്കുന്നതു സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് നഗരസഭ അധ്യക്ഷന്റെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത 2 വ്യാപാരികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നഗരസഭ അധ്യക്ഷന്‍ സാജന്‍ ഫ്രാന്‍സിസ്, നഗരസഭ സെക്രട്ടറി, എച്ച്ഒ, എച്ച്എസ്, 3 ജെഎച്ച്ഐമാര്‍, ഒരു പൊലീസുകാര്‍ (എസ്ഐ) എന്നിവര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു.

അതേസമയം, ജില്ലയിൽ നാല് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു. ചങ്ങനാശേരി നഗരസഭ 31, 33 വാർഡുകൾ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 18–ാം വാർഡ്, കോട്ടയം മുൻസിപ്പാലിറ്റി 46–ാം വാർഡ് എന്നിവയാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ. മണർകാട് പഞ്ചായത്തിലെ 8–ാം വാർഡിനെ പട്ടികയിൽനിന്ന് ഒഴിവാക്കി. ജില്ലയിലാകെ 19 കണ്ടെയ്ൻമെന്റ് സോണുകളാണ് നിലവിലുള്ളത്.

Related Articles

Back to top button