KeralaLatest

തലസ്ഥാനത്തിന്റെ മഹിമ വിളിച്ചോതി ‘ആനന്ദപുരം തിരുവനന്തപുരം’ ആല്‍ബം

“Manju”
തലസ്ഥാനത്തിന്റെ മഹിമ വിളിച്ചോതി ‘ആനന്ദപുരം തിരുവനന്തപുരം’ ആല്‍ബം

തിരുവനന്തപുരം: തലസ്ഥാനനഗരത്തിന്റെ പെരുമയും നാട്ടാരുടെ ആതിഥ്യബോധവും വിളിച്ചോതുന്ന ‘ആനന്ദപുരം തിരുവനന്തപുരം’ എന്ന മ്യൂസിക് വീഡിയോ ആല്‍ബത്തിന്റെ പ്രകാശനം കേന്ദ്ര സഹമന്ത്രി ജോണ്‍ ബര്‍ളയും സംസ്ഥാനമന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍. അനില്‍ എന്നിവരും ചേര്‍ന്ന് നിര്‍വഹിച്ചു. അനന്തപുരിയുടെ സാംസ്കാരിക പൈതൃകം ആധുനികതയുമായി ഇടകലര്‍ന്നു നില്‍ക്കുന്നുവെന്നും അതിനെ ഒപ്പിയെടുക്കുന്ന ദൃശ്യവിസ്മയം ദേശീയതലതലത്തില്‍ ശ്രദ്ധിക്കപ്പെടുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഇത്രയും സംസ്കാരസമ്പന്നതയുളള നാട്ടില്‍ ജനിക്കാന്‍ കഴിഞ്ഞത് ഓരോ തിരുവനന്തപുരത്തുകാരന്റെയും ഭാഗ്യമെണെന്ന് മന്ത്രി വി.ശിവന്‍കുട്ടിയും തലസ്ഥാനനഗരത്തിന്റെ ചിത്രം വ്യക്തമായും ഊഷ്മളമായും അവതരിപ്പിച്ച വീഡിയോഗാനം തന്നെ വിസ്മയിപ്പിച്ചുവെന്ന് മന്ത്രി ജി.ആര്‍. അനിലും അഭിപ്രായപ്പെട്ടു.

നാലാഞ്ചിറ മാര്‍ ഇവാനിയോസ് വിദ്യാനഗറിലെ കര്‍ദിനാള്‍ ക്ലിമിസ് സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അധ്യക്ഷനായി. അനന്തപുരിയെ സ്നേഹിക്കുന്ന ഒരുകൂട്ടംപേരുടെ സാഹോദര്യത്തിന്റെ അടയാളമാണ് സംഗീതസാന്ദ്രമായ ഈ ദൃശ്യാവിഷ്കാരമെന്നും ഏകദേശം ഒരു വര്‍ഷത്തിന്റെ കഠിനാദ്ധ്വാനത്തില്‍ പിറവി കൊണ്ടതാണ് പുതുമയെയും പഴമയെയും ഒരുപോലെ ഉള്‍വഹിക്കുന്ന കലോപഹാരമെന്നും സ്വാമി പറഞ്ഞു.

എബി ജോര്‍ജ്ജ് എഴുതി സുവീണ്‍ ബാല ഈണം പകർന്ന ഗാനങ്ങള്‍ പുറത്തിറക്കിയത് ജാസിഗിഫ്റ്റ് പ്രൊഡക്ഷന്‍സാണ്. എം ജി ശ്രീകുമാർ, ജാസി ഗിഫ്റ്റ്, ഇഷാൻ ദേവ്, രാജീവ് ഒഎൻവി എന്നിവര്‍ക്കൊപ്പം അപർണ രാജീവ്, ദിവ്യ നായർ, മഞ്ജു തോമസ്, മീനാക്ഷി, ആവണി, ഡോ ദിവ്യ നായർ, അഡ്വ. ഗായത്രി നായർ, പ്രമീള, ലീല, ജിഷ പിള്ള തുടങ്ങിയവരും ആല്‍ബത്തില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഗിരി സദാശിവാണ് ഓർക്കസ്‌ട്രേഷൻ. ചിത്രീകരണ സംവിധാനം നിര്‍വഹിച്ചത് അരുണേഷ് ശങ്കറാണ് . തിരുവിതാംകൂര്‍ രാജകുടുബാംഗം പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായിയാണ് ആല്‍ബത്തിന്റെ അവതരണമെന്നതാണ് മറ്റൊരു പ്രത്യേകത.

പ്രൊഫ. ഡോ. ഷെർളി സ്റ്റുവാർട്ടിന്റെ ഗാനത്തോടെ ആരംഭിച്ച പ്രകാശന ചടങ്ങില്‍ മലങ്കര കത്തോലിക്ക സഭ തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ ഡോ.മാത്യൂസ് മാര്‍ പോളികാര്‍പ്പസ് അനുഗ്രഹ പ്രഭാഷണം നടത്തി. പി.എച്ച്.കുര്യന്‍ ഐ.എ.എസ്, എസ്.ഗോപിനാഥന്‍ ഐ.പി.എസ്, ദീപിക ചെയര്‍മാന്‍ ഡോ.ഫ്രാന്‍സിസ് ക്ലീറ്റസ്, കരമന ജയന്‍, എസ്.രഘുചന്ദ്രന്‍ നായര്‍, പന്തളം സുധാകരന്‍, അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി.ജയചന്ദ്രന്‍, മലയാള മനോരമ മുന്‍ ചീഫ് ന്യൂസ് എഡിറ്റര്‍ മര്‍ക്കോസ് എബ്രഹാം , ജോർജ് സെബാസ്റ്റ്യൻ, സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍, കൈരളി ടി വി മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ ബി.സുനില്‍, ഹാര്‍വെസ്റ്റ് ടിവി സി.ഇ.ഒ ബിബി ജോര്‍ജ്ജ് ചാക്കോ, ,എബി ജോർജ്, ഫാദർ ജേക്കബ് കല്ലുവിള ജാസി ഗിഫ്റ്റ്,ഇഷാന്‍ ദേവ്, രാജീവ് ഒ.എന്‍.വി, സുവിൻ ബാല, അപർണ രാജീവ്‌, മഞ്ജു തോമസ്, ദിവ്യ, ആവണി, സാജൻ വെള്ളൂർ, ഡോക്ടർ ജി എൽ മുരളീധരൻ,, മോഹനൻ പിള്ള ജിഎസ് ദീപു, അഡ്വ. ഡിമ്പിള്‍മോഹൻ, വി കാര്‍ത്ത്യായനി, അഡ്വ അമ്പിളിജേക്കബ് ആശ സുബ്രഹ്മണ്യം, ഡോ.അനുജ വർഗീസ്, ഡോ. അനുപമ, ഡോ. കാര്‍ത്തിക ഗോപൻ, സുരേഷ് കുമാർ ജെ എസ്, അഭിലാഷ്, പൊന്നി മനീഷ്, തുടങ്ങിയവര്‍ ‍ പങ്കെടുത്തു.

Related Articles

Back to top button