LatestThiruvananthapuram

പൊതുജന പരാതി പരിഹാര അദാലത്ത്

“Manju”

തിരുവനന്തപുരം : സർക്കാർ സേവനം ജനങ്ങളുടെ സമീപത്തെത്തിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിക്കുന്നതിനും സമയബന്ധിതമായിപരിഹാരം കാണുന്നതിനുമായി ഫെബ്രുവരി 2ന് തിരുവനന്തപുരം താലൂക്കിൽ ജില്ലാ കളക്ടർ പൊതുജന പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ മുഖേനയാണ് അദാലത്ത്. പരാതികൾ ജനുവരി 27 വൈകിട്ട് 5 വരെ തിരുവനന്തപുരം താലൂക്ക് പരിധിയിലെ അക്ഷയ കേന്ദ്രങ്ങൾ വഴി സമർപ്പിക്കാം. മുക്കോല ജംഗ്ഷൻ, പാപ്പനംകോട്, ലൈറ്റ്ഹൗസ് ജംഗ്ഷൻ, പാങ്ങപ്പാറ, ശംഖുമുഖം, പാളയം ജംഗ്ഷൻ, കുടപ്പനക്കുന്ന് ജംഗ്ഷൻ, ഉളളൂർ, പൂജപ്പുര ജംഗ്ഷൻ, മുട്ടത്തറ ജംഗ്ഷൻ, മണക്കാട് ജംഗ്ഷൻ, കോവളം, കുളത്തൂർ, കൊടുങ്ങാനൂർ എന്നീ അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പരാതികൾ ജില്ലാ കളക്ടർ വീഡിയോ കോൺഫറസിംഗിലൂടെ നേരിട്ട് കേൾക്കുകയും പരിഹാരം നിർദ്ദേശിക്കുകയും ചെയ്യും. ഈ അവസരം പരമാവധി പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് തഹസിൽദാർ ഹരിശ്ചന്ദ്രൻ നായർ.എ അറിയിച്ചു.

 

Related Articles

Back to top button