KeralaLatest

അപകട തുക കുടുംബത്തിന് മന്ത്രി കൈമാറി

“Manju”

നെടുമ്പാശേരി: കുന്നുകര സര്‍വീസ് സഹകരണബാങ്ക് സഹകാരികള്‍ക്ക് ഏര്‍പ്പെടുത്തിയ അപകട ഇന്‍ഷ്വറന്‍സ് തുക വാഹനാപകടത്തില്‍ മരണമടഞ്ഞ പുതുശേരി മാര്‍ട്ടിന്റെ കുടുംബത്തിന് മന്ത്രി പി. രാജീവ് കൈമാറി. ഇഫ്‌കോ ടോക്കിയോ ഇന്‍ഷ്വറന്‍സ് കമ്പനിയുമായി സഹകരിച്ച്‌ സൗജന്യമായി അപകട ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തിയിരുന്നു.ബാങ്ക് പ്രസിഡന്റ് എം.വി. കുഞ്ഞുമരക്കാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, വൈസ് പ്രസിഡന്റ് എം.എ. അബ്ദുള്‍ ജബ്ബാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.കെ. കാസിം, സി.എം. വര്‍ഗീസ്, കെ.സി. ജയകുമാര്‍, കെ.എസ്. ഷിയാസ് എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button