AlappuzhaLatest

കഞ്ചാവ് കടത്ത്; ചെങ്ങന്നൂരിൽ രണ്ട് പേർ അറസ്റ്റിൽ

“Manju”

ആലപ്പുഴ: ചെങ്ങന്നൂരിൽ വൻ കഞ്ചാവ് വേട്ട. 25 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ബംഗളൂരുവിൽ നിന്നും പൊതികളിലാക്കി കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തിൽ മുളക്കഴ സ്വദേശി സാഗർ, തിരുവല്ല സ്വദേശി സിയാദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ചെങ്ങന്നൂർ ബെഥേൽ ജംക്ഷനിലായിരുന്നു സംഭവം. ബംഗളൂരുവിൽ നിന്ന് മൾട്ടി ആക്‌സിൽ ബസിൽ ട്രോളി ബാഗിലാക്കിയാണ് കഞ്ചാവ് കേരളത്തിലെത്തിച്ചത്. ബസ് ഇറങ്ങി ട്രോളി ബാഗുമായി പോകുമ്പോൾ ഇവരെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചെങ്ങന്നൂർ എസ്.ഐ. പ്രതിഭാ നായരുടെ നേതൃത്തിലുളള സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്.

Related Articles

Back to top button