Uncategorized

വെഞ്ഞാറമൂട് സൂപ്പർമാർക്കറ്റിന് തീപിടിച്ചു

“Manju”

വെഞ്ഞാറമൂട് :ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ വെഞ്ഞാറമൂട് ജംഗ്ഷന് സമീപം വിളയിൽ സൂപ്പർമാർക്കറ്റ് എന്ന വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു. കഴിഞ്ഞ കുറച്ചു മാസമായി അടച്ചിട്ടിരുന്ന സ്ഥാപനത്തിൽ കൂട്ടിയിട്ടിരുന്ന ബോഡി സ്പ്രേ യും പേപ്പർ പ്ലേറ്റുകളും വലിയ ശബ്ദത്തിൽ പൊട്ടിത്തെറിച്ച് കത്തുകയായിരുന്നു. ഇൻവെർട്ടറിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. ഫയർഫോഴ്സ് കൃത്യസമയത്ത് ഇടപെട്ട് തീ അണച്ചതിനാൽ വലിയ അപകടം ഒഴിവായി . വെഞ്ഞാറമൂട് ആറ്റിങ്ങൽ സ്റ്റേഷനിലെ ഫയർ എൻജിനുകൾ സംഭവസ്ഥലത്തെത്തി താഴ്‌ പൊളിച്ച് അകത്തു കയറിയാണ് തീയണച്ചത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നാസർ,എഎസ്ടിഒ നിസാറുദ്ദീൻ, ഫയർമാൻ മാരായ അനീഷ് കുമാർ, ലിനു, അജിത്ത്, ബിനുകുമാർ എന്നിവരെക്കൂടാതെ സിവിൽ ഡിഫൻസ് സേനാംഗങ്ങളും പങ്കെടുത്തു.

 

Related Articles

Back to top button