ErnakulamLatest

സംസ്ഥാനവ്യാപകമായി ഗ്രാമീണ്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും

“Manju”

കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌​ കേരള ഗ്രാമീണ്‍ ബാങ്ക് എംപ്ലോയീസ് യൂനിയന്റെയും കേരള ഗ്രാമീണ്‍ ബാങ്ക് ഓഫിസ് യൂനിയയും ആഭിമുഖ്യത്തില്‍ സംസ്ഥാനവ്യാപകമായി ഗ്രാമീണ്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.

മുഴുവന്‍ തസ്തികയിലേക്കും നിയമാനുസൃതം ആവശ്യമായ ജീവനക്കാരെ നിയമിക്കുക, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്കിലെ ദയനീയ ഹാര്‍ഡ്​വെയര്‍, ടെക് പ്രോഡക്‌ട്സ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നീ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.

അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് അടക്കമുള്ള പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങേണ്ടിവരുമെന്ന് സംഘടന ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button