KeralaLatest

പാ​ലാ​യി​ല്‍ വ​നി​താ ഗു​മ​സ്ത​യ്ക്കുനേരെ കൈ​യേ​റ്റ​ശ്ര​മം

“Manju”

പാ​ലാ: പാ​ലാ​യി​ല്‍ വ​നി​താ ഗു​മ​സ്ത​യ്ക്കുനേരെ കൈ​യേ​റ്റ​ശ്ര​മം. പാലാ കുടുംബ കോടതിയിലെ ഒരു വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട നോട്ടീസ് നേരിട്ട് നല്‍കാനെത്തിയപ്പോഴാണ് ഗുമസ്തയായ റിന്‍സിക്ക് നേരെ ആക്രമണമുണ്ടായത്.
പൂഞ്ഞാര്‍ സ്വദേശിനിയായ യുവതിയുടെയും തലയോലപ്പറമ്ബ് സ്വദേശിയായ യുവാവിന്റെയും വിവാഹ മോചനവുമായി ബന്ധപ്പെട്ടാണ് സംഭവം. ഇരുവരുടെയും വി​വാ​ഹ മോ​ച​ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ലാ കു​ടും​ബ കോ​ട​തി​യി​ല്‍ കേ​സ് ന​ട​ക്കു​ക​യാ​ണ്. ഇ​വ​രു​ടെ കു​ട്ടി​യെ ഭ​ര്‍​ത്താ​വി​നെ കാ​ണി​ക്ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.
ഈ ​ഉ​ത്ത​ര​വ് മൂ​ന്ന് ത​വ​ണ യു​വ​തി​യു​ടെ കു​ടും​ബം കൈ​പ്പ​റ്റി​യി​രുന്നില്ല. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ഗു​മ​സ്ത ഈ ​ഉ​ത്ത​ര​വു​മാ​യി യു​വാ​വി​നോ​പ്പം യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​ക്ര​മം ഉ​ണ്ടാ​യ​ത്.
യുവതിയുടെ അച്ഛന്‍ ജെയിംസ് കല്ലുകൊണ്ട് ഗുമസ്തയെ അടിക്കാനും പിടിച്ചുവയ്ക്കാനും ശ്രമിച്ചു. സഹോദരനും ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചു. കാറിലുണ്ടായിരുന്ന യുവതിയുടെ ഭര്‍ത്താവാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവത്തില്‍ ഈരാട്ടുപേട്ട പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Related Articles

Back to top button