LatestThiruvananthapuram

നവരാത്രിയോടനുബന്ധിച്ച്‌ ഗതാഗത നിയന്ത്രണം

“Manju”

തിരുവനന്തപുരം: നവരാത്രി ഉത്സവത്തിന്റെ വിഗ്രഹഘോഷ യാത്രയോടനുബന്ധിച്ച്‌ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഘോഷയാത്ര കടന്നുപോകുന്ന സമയങ്ങളില്‍ തിരുവനന്തപുരം നഗരാതിര്‍ത്തിക്കുള്ളിലെ പള്ളിച്ചല്‍ മുതല്‍ ശ്രീപദ്മനാഭസ്വാമിക്ഷേത്രം വരെയുള്ള സ്ഥലങ്ങളിലാണ് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
നവരാത്രി വിഗ്രഹങ്ങള്‍ നഗരാതിര്‍ത്തിയില്‍ 12ഓടെ എത്തിയ ശേഷം ഉച്ചഭക്ഷണം കഴിഞ്ഞ് 3ഓടെ യാത്ര പുറപ്പെടും. ഹെവി വാഹനങ്ങള്‍, തടിലോറികള്‍, കണ്ടെയ്‌നര്‍ ലോറികള്‍, ചരക്കുവണ്ടികള്‍, മറ്റു വാഹനങ്ങള്‍ മുതലായവ ഘോഷയാത്ര കടന്നുപോകുന്ന നിരത്തുകളിലും സമീപത്തും വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുമ്ബിലും പ്രവേശിക്കുന്നതിനോ പാര്‍ക്ക് ചെയ്യാനോ അനുവദിക്കില്ല. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദ്ദേശങ്ങളും 9497930055, 9797987002, 9497990005, 9497990006 എന്നീ നമ്ബരുകളില്‍ അറിയിക്കാമെന്നും കമ്മിഷണര്‍ അറിയിച്ചു.

Related Articles

Back to top button