InternationalLatest

ജൂലൈ 1 ലോക തമാശ ദിനം

“Manju”

ജൂലൈ 01 ഇന്ന് ലോക ഹ്യൂമർ ( തമാശ )ദിനമാണ്.തിരക്കുകൾക്കിടയിൽ ഇത്തിരി നേരം എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനുള്ള തമാശ ദിനം! എല്ലാവർക്കും തമാശ പറയാനും കേൾക്കാനും ആസ്വദിക്കാനും ഒരു ദിനം

ചിരി പൊട്ടിച്ചിരി ആണ് തമാശയുടെ പ്രതിഫലനം. തമാശ ഇല്ലെങ്കിലെന്ത് ജീവിതം. എന്ത് വിഷമമുണ്ടെങ്കിലും ഒരു തമാശയിൽ അത് അലിഞ്ഞുപോവും. കോവിഡ് കാലത്ത് തമാശയും നർമ്മ ഭാഷണങ്ങളുമെല്ലാം ആശ്വാസകരവും സന്തോഷകരവുമാണ്. ചിരി ഒരു മരുന്ന് ആണ്. നാമറിയാതെ ഒട്ടേറെ അസുഖങ്ങൾക്കും അത് ആശ്വാസമേകുന്നു

കേരളാ പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വാർത്തയായതാണ്. തമാശയിലൂടെ നിയമം പറയുന്ന ഫെയ്സ്ബുക്ക് പേജ് മലയാളി രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു. ആ പേജിലൂടെ വരുന്ന ട്രോളുകൾക്ക് പിന്നിലെ കൈകളെ പോലീസ് മാമനെന്നും സ്നേഹത്തോടെ വിളിച്ചു.


ഇപ്പോഴിതാ ആ പേജ് വീണ്ടും ആശ്വാസമായി എത്തിയിരിക്കുകയാണ്. ലോക്ക് ഡൗണിൽ ലോക്കായി പോയ മലയാളികളോട് കേരളാ പോലീസ് പറയുന്നു ഞങ്ങളുണ്ട് കൂടെ തമാശകൾ പറഞ്ഞും സംശയങ്ങൾ ദുരീകരിച്ചും ആശയങ്ങൾ പങ്കുവെച്ചും നമുക്ക് കുറച്ചുദിവസം വീട്ടിലിരിക്കാമെന്നേ.

Related Articles

Back to top button