IndiaInternational

അന്താരാഷ്ട്ര ഭീകരത തടയാൻ ഇനി ഇന്ത്യ നിയന്ത്രിക്കുന്ന സുരക്ഷാ സമിതി; ഔദ്യോഗിക അംഗീകാരം നൽകി യു.എൻ

“Manju”

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗൺസിലിലെ മൂന്ന് സുപ്രധാന സമിതികളിൽ ഇന്ത്യയെ നിയമിച്ച് സുരക്ഷാ സമിതി. ഭീകര പ്രവർത്തനങ്ങളെ തടയാനുള്ള സമിതികളാണ് ഇന്ത്യയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുക.  താലിബാൻ ഭീകരവിരുദ്ധ സമിതി, ആഗോള ഭീകരാക്രമണ നിരോധന സമിതി, ലിബിയൻ ഭീകരപ്രവർത്തന നിരോധന സമിതി എന്നിവയുടെ മേൽനോട്ടമാണ് ഇന്ത്യ വഹിക്കുക. ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തിയാണ് വിവരം അറിയിച്ചത്.

‘ യു.എൻ. സുരക്ഷാ സമിതിയിലെ സുപ്രധാന മൂന്ന് സമിതികളുടെ നേതൃത്വം ഇന്ത്യയെ ഏൽപ്പിച്ച വിവരം സസന്തോഷം അറിയിക്കുന്നു. 2021-22 പ്രവർത്തന വർഷത്തേക്കാണ് ചുമതല നൽകിയിരിക്കുന്നത്. 1988 ആക്ഷൻ കമ്മിറ്റി എന്നും അറിയപ്പെടുന്ന അഫ്ഗാനിലെ താലിബാന്റെ ഭീകരത തടയാനുള്ള സമിതിയാണ് സുപ്രധാനമായത്. ഒപ്പം മേഖലയിലെ ഭീകരപ്രവർത്തനങ്ങളെ തടയേണ്ട നടപടികളും ലിബിയയിലെ ഭീകരതയും ഇന്ത്യ നേതൃത്വം നൽകുന്ന സമിതിയാണ് ഇനി  ശ്രദ്ധിക്കേണ്ടത്.’ തിരുമൂർത്തി ട്വിറ്റ് ചെയ്തു.

ആഗോള ഭീകരതക്കെതിരെ ശക്തമായ നിലപാടെടുത്തുകൊണ്ടിരിക്കുന്ന ഇന്ത്യയ്ക്ക് ലഭിച്ച അംഗീകാരമാണ് പുതിയ ചുമതലകൾ. കേന്ദ്രസർക്കാറിന്റെ ഭീകരവിരുദ്ധനയവും സുരക്ഷാസമിതിയുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റിയിരുന്നു. അഫ്ഗാൻ വിഷയത്തിലും താലിബാനുമായുള്ള അമേരിക്കയുടെ സമാധാന ചർച്ചകളിലും ഇന്ത്യയുടെ സാന്നിദ്ധ്യം അമേരിക്ക ഉറപ്പുവരുത്തിയിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ ഭീകരപ്രവർത്തനങ്ങൾ തടയാനുള്ള സമിതിയുടെ ചുമതല നൽകിയത് ഏറെ നിർണ്ണായകമാണെന്നും പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിനൊപ്പം ആഭ്യന്തര കലാപങ്ങളും ഭീകരതയും ഭരണകൂടങ്ങളെ ഉലയ്ക്കുന്ന ലിബിയയിലെ എല്ലാ ഭീകര പ്രവർത്തനങ്ങളും ഇന്ത്യയുടെ നേതൃത്വത്തിലാണ് ഇനി നിരീക്ഷിക്കുക. കൂടാതെ അന്താരാഷ്ട്ര നിയമങ്ങളെ ലംഘിച്ചുള്ള അനധികൃത പെട്രോളിയം കടത്തും ആയുധക്കടത്തും തടയാനുള്ള ചുമതലയും ഇന്ത്യ നേതൃത്വം നൽകുന്ന സമിതിക്കാണ്.

Related Articles

Back to top button