IndiaLatest

അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നവര്‍ക്ക് 5,000 രൂപ

“Manju”

ചെന്നൈ: റോഡ് അപകടങ്ങളില്‍ പെടുന്നവരെ സഹായിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച്‌ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍.’റോഡ് അപകടത്തില്‍ പെടുന്നവരെ സഹായിക്കുകയും ഉടനടി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്ന ആളുകള്‍ക്ക് പ്രശംസാപത്രവും 5,000 രൂപ ക്യാഷ് റിവാര്‍ഡും നല്‍കും.’- സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.വാഹനാപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ആദ്യ 48 മണിക്കൂറുകളില്‍ സൗജന്യ ചികിത്സ നല്‍കാനായി തമിഴ്‌നാട് സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചിരുന്നു. 408 സ്വകാര്യ ആശുപത്രികളിലും 201 സര്‍ക്കാര്‍ ആശുപത്രികളിലും ഈ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്.

Related Articles

Back to top button