KeralaLatestMalappuram

സമൂഹമാധ്യമത്തിലൂടെ സന്ദേശം അയച്ചതിന് യുവാവിന്റെ നഗ്നചിത്രമെടുത്ത് പ്രചരിപ്പിച്ചു

“Manju”

മലപ്പുറം• ഇരുപത്തിരണ്ടുകാരനായ യുവാവിനെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി നഗ്നചിത്രം പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ 3 പേരെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു.മഞ്ചേരി പൂളക്കുന്നൻ സജാത് റോഷൻ (30), നറുകര അത്തിമണ്ണിൽ അനസ് (30), പാണ്ടിക്കാട് മിനാട്ടുകുഴി സിദ്ദീഖ്(32) എന്നിവരെയാണു മഞ്ചേരി നെല്ലിക്കുത്തുനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

നറുകര സ്വദേശിയായ മറ്റൊരാളെകൂടി പിടികൂടാനുണ്ട്. മലപ്പുറം കുന്നുമ്മലിൽനിന്നു ചെമ്മങ്കടവ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി മഞ്ചേരി തുറക്കലിലുള്ള വീട്ടിൽവച്ച് ദേഹോപദ്രവം നടത്തി ഭീഷണിപ്പെടുത്തി നഗ്നനാക്കി ഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതാണു കേസ്.

യുവാവ് സമൂഹ മാധ്യമത്തിലൂടെ സന്ദേശം അയച്ചതിലുള്ള വിരോധമാണു തട്ടിക്കൊണ്ടു പോകാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. സംഘം ഇതിനായി ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. സിഐ എ.പ്രേംജിത്ത്, എസ്ഐമാരായ എം.മുഹമ്മദ് അലി, ടി.എ.മുഹമ്മദ്, എഎസ്ഐ പി.ബൈജു, എസ്‍സിപിഒ രജീഷ്, ഷഫീഖ്, രതീഷ് എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Related Articles

Back to top button