IndiaLatest

രാജ്യത്ത് കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 48 കോടി പിന്നിട്ടു

“Manju”

രാജ്യത്ത് ഇതുവരെ നല്‍കിയ ആകെ വാക്‌സിനുകളുടെ എണ്ണം 48 കോടി പിന്നിട്ടു. ഇന്ന് രാവിലെ 8 വരെയുള്ള താല്‍ക്കാലിക റിപ്പോര്‍ട്ട് അനുസരിച്ച്‌ 56,83,682 സെഷനുകളിലൂടെ ആകെ 48,52,86,570 വാക്‌സിന്‍ ഡോസ് നല്‍കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62,53,741 ഡോസ് വാക്‌സിന്‍ നല്‍കി.

രാജ്യത്താകെ ഇതുവരെ 3,09,33,022 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 36,668 പേര്‍ സുഖം പ്രാപിച്ചു. ദേശീയ രോഗമുക്തി നിരക്ക് 97.37% ആയി.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 42,625 പേര്‍ക്കാണ്.

തുടര്‍ച്ചയായ 38 -ാം ദിവസവും 50,000ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 4,10,353 പേരാണ്. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.29% മാത്രമാണ്. രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,47,518 പരിശോധനകള്‍ നടത്തി. ആകെ 47.31 കോടിയിലേറെ (47,31,42,307) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോള്‍ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 2.36 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 2.31 ശതമാനവുമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് തുടര്‍ച്ചയായ 58 -ാം ദിവസവും 5 ശതമാനത്തില്‍ താഴെ തുടരുന്നു.

Related Articles

Back to top button