International

ദക്ഷിണ ചൈന കടലിൽ നാവികാഭ്യാസത്തിനായി ഇന്ത്യ

“Manju”

ന്യൂഡൽഹി : പ്രതിരോധ മേഖലയിൽ ശക്തമായ സുഹൃദ് ബന്ധങ്ങൾ ഉറപ്പിച്ച് ഇന്ത്യ . ദക്ഷിണചൈന കടലിൽ സുഹൃദ് രാജ്യങ്ങൾക്കൊപ്പം നാവികാഭ്യാസത്തിനുള്ള നീക്കത്തിലാണ് നീക്കത്തിലാണ് ഇന്ത്യൻ നാവികസേന. . ദക്ഷിണ ചൈന കടലിൽ ചൈനയ്‌ക്കുള്ള താല്പര്യങ്ങൾക്ക് കടിഞ്ഞാണിടാൻ മാത്രമല്ല തങ്ങളുടെ സാന്നിദ്ധ്യം ശക്തമാക്കാനും ഇതു വഴി ഇന്ത്യയ്‌ക്ക് കഴിയും.

ഈ മാസമാണ് ദക്ഷിണ ചൈനാ കടലിലേക്ക് ഇന്ത്യ സേനയെ അയയ്‌ക്കുന്നത് . തെക്കുകിഴക്കൻ ഏഷ്യ, ദക്ഷിണ ചൈന കടൽ, പടിഞ്ഞാറൻ പസഫിക് എന്നിവിടങ്ങളിലാണ് ഗൈഡഡ് മിസൈൽ ഡിസ്ട്രോയറും , മിസൈൽ ഫ്രിഗേറ്റും ഉൾപ്പെടെ നാല് കപ്പലുകൾ വിന്യസിക്കുന്നത്.

യു.എസ്, ജപ്പാൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ അടങ്ങുന്ന സുരക്ഷാ ഫോറമായ ‘ക്വാഡിലെ’ നാവിക സേനാവിഭാഗങ്ങളാകും ദക്ഷിണ ചൈന കടലിൽ ഇന്ത്യയ്‌ക്കൊപ്പം അഭ്യാസങ്ങൾ നടത്തുക .

ദക്ഷിണ ചൈന കടലിൽ ചൈന പുലർത്തുന്ന താല്പര്യങ്ങളിൽ അമേരിക്കയടക്കമുള്ള രാജ്യങ്ങൾക്ക് എതിർപ്പുമുണ്ട് . ചൈനയുടെ നിയമവിരുദ്ധമായ പ്രാദേശിക അവകാശവാദങ്ങളെയും അമേരിക്ക തള്ളിക്കളഞ്ഞിരുന്നു . ജൂണിൽ, റൊണാൾഡ് റീഗന്റെ നേതൃത്വത്തിലുള്ള യുഎസ്സ്‌എസ്സ് റൊണാൾഡ് റീഗൻ എയർക്രാഫ്റ്റ് കാര്യർ ഗ്രൂപ്പ് തെക്കൻ ചൈന കടലിൽ പ്രവേശിക്കുകയും ചെയ്തിരുന്നു

Related Articles

Back to top button