IndiaKeralaLatest

14 കാരി പ്രസവിച്ചു; പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

“Manju”

ജയ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രാജസ്ഥാനിലെ നാഗൂര്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരനുള്‍പ്പടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച പതിനാലുകാരിയായ പെണ്‍കുട്ടി പ്രസവിച്ചതോടെയാണ് ക്രൂരത പുറം ലോകം അറിഞ്ഞത്.
അജ്മീറിലെ സനാന ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി പ്രസവിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച വിവരം ആശുപത്രി അധികൃതരാണ് പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് സഹോദരനെയും മറ്റ് മൂന്ന് പേരെയും പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ തന്നെയുള്ള മൂന്ന് പേരാണ് പെണ്‍കുട്ടിയെ സഹോദരനൊപ്പം പലതവണ പീഡിപ്പിച്ചത്. ഇക്കാര്യം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മറച്ചുവെയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button