Kasaragod

യുവാവിനെ തട്ടിക്കൊണ്ടുപോയി; ആറ് പേർ അറസ്റ്റിൽ

“Manju”

കാസർകോഡ് : യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ. കാഞ്ഞങ്ങാട് കടപ്പുറം സ്വദേശിയായ ഷെഫീഖിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ തായലങ്ങാടി സ്വദേശി മുഹമ്മദ് ഷഹീർ, മുഹമ്മദ് ആരിഫ്, അഹമ്മദ് നിയാസ്, ഫിറോസ്, അബ്ദുൾ മനാഫ്, മുഹമ്മദ് അൽത്താഫ് എന്നിവരെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകാൻ കാരണമായത് എന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കാറിൽ വീട്ടിലേക്ക് വരികയായിരുന്ന ഷെഫീഖിനെ വാഹനത്തിൽ നിന്നും വലിച്ചിറക്കി മറ്റൊരു കാറിൽ കയറ്റിയാണ് സംഘം തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇയാളുടെ കുടുംബം പോലീസിൽ പരാതി നൽകി. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ഡോ. വി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

ദുബായിൽ നിന്ന് കൊടുത്തുവിട്ട പണം എത്തിക്കേണ്ട സ്ഥലത്ത് എത്തിച്ചില്ലെന്നും അതിനാലാണ് തട്ടിക്കൊണ്ടു പോയതെന്നും പ്രതികൾ പോലീസിന് മൊഴി നൽകി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Back to top button