IndiaKeralaLatest

സിൽവർ ജൂബിലി : വിശിഷ്ടാതിഥികളെ എയർപോർട്ടിൽ സ്വീകരിച്ചു.

“Manju”

 

ചെന്നൈ : ശാന്തിഗിരി ആശ്രമം, ചെന്നൈ ബ്രാഞ്ച് സില്‍വര്‍ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ കേരള സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍, തമിഴ് നാട് ക്ഷീരവികസന വകുപ്പ് മന്ത്രി മനോ തങ്കരാജ് എന്നിവരെ ചെന്നൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ആശ്രമം പബ്ലിക് റിലേഷൻസ് അസിസ്റ്റന്റ് ജനറൽ മാനേജർ മനോജ് ഡി സ്വീകരിച്ചു. , നോർക്ക റൂട്ടസ് പ്രതിനിധി അനു പി. ചാക്കോ സന്നിഹിതയായിരുന്നു. ഇന്ന് രാവിലെ 11.00 മണിക്ക് നടക്കുന്ന ശാന്തിഗിരി ആശ്രമം ചെന്നൈ റീജ്യൺ സിൽവർ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായിട്ടാണ് മന്ത്രിമാർ എത്തിയിരിക്കുന്നത്. സിൽവർ ജൂബിലി സമാപന സമ്മേളനം മന്ത്രി മനോ തങ്കരാജ് ഉദ്ഘാടനം ചെയ്യും. കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ വിശിഷ്ടാതിഥിയായിരിക്കും.

Related Articles

Back to top button