KeralaLatest

പാകിസ്താനിൽ എല്ലാം നിയന്ത്രിക്കുന്നത് ഭീകരര്‍

“Manju”

 

ന്യൂയോര്‍ക്ക്: ഭീകരത തിരിച്ചടിക്കുന്നതിന്റെ പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞ് പാകിസ്താന്‍. അഫ്ഗാന്‍ വിഷയത്തിലടക്കം ഒന്നും ചെയ്യാനാകാത്ത പാക് ഭരണകൂടത്തെ നിയന്ത്രിക്കുന്നത് ഭീകരരാണെന്നത് തുറന്നു സമ്മതിക്കുകയാണ് ഇമ്രാന്‍ഖാന്‍.
കടുത്ത സാമ്ബത്തിക പ്രതിസന്ധികളും അന്താരാഷ്‌ട്ര തലത്തിലെ നിയന്ത്രണങ്ങളും കാരണം നേരിട്ട് ഐക്യരാഷ്‌ട്രസഭയുടെ സഹായമാണ് പാക് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
അതിര്‍ത്തികടന്നുള്ള ഭീകരതയ്‌ക്ക് എല്ലാ സഹായവും നല്‍കിവരുന്ന പാകിസ്താനെതിരെ ഭീകരര്‍ തിരിയുന്നതിന്റെ ആശങ്കയാണ് ഇമ്രാന്‍ ഖാന്‍ പങ്കുവെച്ചത്. പാക് ഭരണകൂട ത്തിനായി രക്ഷാസമിതിയില്‍ സ്ഥിരം പ്രതിനിധി ഉമര്‍ സിദ്ദിഖിയാണ് പ്രതിസന്ധി വിവരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഫ്ഗാന്‍ അതിര്‍ത്തിയില്‍ പാക് സൈന്യത്തിന് നേരെ നിരവധി ആക്രമണങ്ങള്‍ നടന്നെന്നും സിദ്ദിഖി തുറന്ന് സമ്മതിക്കുന്നു.ടിടിപി, ജമാഅത്ത ഉള്‍ എഹ്രാദ് എന്നീ സംഘങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് വിമര്‍ശനം. നൂറിലേറെ ആക്രമണം നടന്നെന്നാണ് റിപ്പോര്‍ട്ട്.
അഫ്ഗാന്റെ മണ്ണ് ഒരു തരത്തിലുള്ള ഭീകരരുടേയും മണ്ണാകരുതെന്ന ഐക്യരാഷ്‌ട്രസഭയുടെ പ്രഖ്യാപിത നയം ശക്തമായി നടപ്പാക്കണമെന്നും പാകിസ്താന്‍ അഭ്യര്‍ത്ഥിച്ചു. ഭീകര സംഘടനകള്‍ക്കെതിരെ അമേരിക്ക നടപടി സ്വീകരിക്കുമെന്ന് അറിയിച്ചെങ്കിലും തങ്ങള്‍ക്ക് അത് സഹായമായി വരുന്നില്ലെന്നും പാകിസ്താന്‍ ആരോപിച്ചു. പാകിസ്താനിലെ അതിര്‍ത്തി മേഖലയില്‍ ചൈന നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഭീകരര്‍ പലതവണ ആക്രമണം നടത്തി നിര്‍ത്തിവച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇമ്രാന്‍ പരസ്യമായി രംഗത്തെത്തിയിട്ടുള്ളത്.

Related Articles

Back to top button