Sports

സുവർണനേട്ടം പി.ടി ഉഷയ്‌ക്കും മിൽഖാ സിംഗിനും സമർപ്പിച്ച് നീരജ് 

“Manju”

ടോക്കിയോ: ഭാരതത്തിന്റെ ഇതിഹാസ കായികതാരങ്ങൾക്ക് ഒളിമ്പിക്‌സ് സ്വർണം സമർപ്പിച്ച് ജാവലിൻ ത്രോ താരം നീരജ് ചോപ്ര. ഇന്ത്യയുടെ സ്പ്രിന്റ് റാണി പി.ടി ഉഷയ്‌ക്കും എക്കാലത്തെയും മികച്ച അത്‌ലറ്റായ മിൽഖാ സിംഗിനുമാണ് സുവർണ നേട്ടം നീരജ് ചോപ്ര സമർപ്പിച്ചത്.

വർഷങ്ങൾക്ക് മുൻപ് നേരിയ വ്യത്യാസത്തിൽ ഒളിമ്പിക്‌സ് മെഡൽ നഷ്ടമായ പി.ടി ഉഷയ്‌ക്ക് ഞാനിത് സമർപ്പിക്കുന്നു. സഫലമാകാതെ പോയ പി.ടി ഉഷയുടെ സ്വപ്‌നം ഇപ്പോൾ യാഥാർഥ്യമായെന്ന് വിശ്വസിക്കുന്നുവെന്നും നീരജ് ചോപ്ര പറഞ്ഞു. ഭാരതത്തിന്റെ അത്‌ലറ്റിക്‌സ് ഇതിഹാസം മിൽഖാ സിംഗിന്റെ ആഗ്രഹവും താൻ നിറവേറ്റി. ഈ ജാവലിൻ സ്വർണം അദ്ദേഹത്തിന് സമർപ്പിക്കുകയാണെന്നും മൺമറഞ്ഞുപോയ അദ്ദേഹം എവിടെയോ ഇരുന്ന് തന്റെ പ്രകടനം കണ്ടിരിക്കാമെന്നും താരം കൂട്ടിച്ചേർത്തു.

37 വർഷങ്ങൾക്ക് മുമ്പ് ലോസ് ആഞ്ചലസിൽ നടന്ന ഒളിമ്പിക്‌സിൽ മില്ലി സെക്കന്റുകളുടെ വ്യത്യാസത്തിലാണ് പി.ടി ഉഷയ്‌ക്ക് വെങ്കലം നഷ്ടമായത്. 1960ലെ റോ ഒളിമ്പിക്‌സിൽ മിൽഖാ സിംഗും നാലാം സ്ഥാനത്തെത്തിയിരുന്നു. കഴിഞ്ഞ ജൂണിലാണ് കൊറോണ ബാധിച്ചതിന് പിന്നാലെ അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്.

നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഒളിമ്പിക്‌സ് അതിലറ്റിക്‌സിൽ ചരിത്രം കുറിച്ച് നീരജ് ചോപ്രയിലൂടെ ഇന്ത്യ സ്വർണം നേടിയത്. ട്രാക്ക് ആൻഡ് ഫീൽഡ് ഇനത്തിൽ രാജ്യത്തിന് ലഭിച്ച ആദ്യ സ്വർണമാണിത്. ഈ വിജയത്തോടെ ഇന്ത്യയുടെ ഒളിമ്പിക്‌സ് ചരിത്രത്തിലെ ഏറ്റവുമുയർന്ന മെഡൽ വേട്ടയ്‌ക്ക് ടോക്കിയോ സാക്ഷിയായി.

Related Articles

Back to top button