KeralaLatestThrissur

റൂറൽ ജില്ലാ പോലീസ് മേധാവിമാരെ ഇൻസിഡന്റ് കമാൻഡർമാരായി നിയമിച്ച് ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.

“Manju”

ബിന്ദുലാൽ തൃശ്ശൂർ

വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിറ്റി, റൂറൽ ജില്ലാ പോലീസ് മേധാവിമാരെ അവരവരുടെ അധികാര പരിധിയിൽ ഇൻസിഡന്റ് കമാൻഡർമാരായി നിയമിച്ച് ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.

രോഗ വ്യാപനം നിയന്ത്രിക്കുന്നതിന് സർക്കാരും ജില്ലാ ഭരണകൂടവും പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ നടപ്പിലാക്കുകയാണ് ഇൻസിഡന്റ് കമാൻഡർമാരുടെ ചുമതല.

രോഗ വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിക്കുന്നതിനുള്ള ശുപാർശയും ഇൻസിഡന്റ് കമാൻഡർമാർ നൽകണം. കണ്ടെയ്ൻമെന്റ് സോണുകളുടെ അകത്തേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്കു കടക്കുന്നതിനുമുള്ള കവാടങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ ഇൻസിഡന്റ് കമാൻഡർമാരെ ചുമതലപ്പെടുത്തി. സാമൂഹ്യ അകലം പാലിക്കൽ, മാസ്‌ക് ധരിക്കൽ ഉൾപ്പെടെയുള്ള ബ്രേക്ക് ദി ചെയിൻ നിർദേശം കർശനമായി നടപ്പാക്കുന്നതിനുള്ള ചുമതലയും ഇൻസിഡന്റ് കമാൻഡർമാർക്ക് നൽകിയിട്ടുണ്ട്.

Related Articles

Back to top button