InternationalLatest

ഗ്രീസില്‍ കാട്ടുതീ; സഹായവുമായി കുവൈറ്റ്‌

“Manju”

കുവൈറ്റ് സിറ്റി: ഗ്രീസില്‍ രൂക്ഷമായി തുടരുന്ന കാട്ടുതീ അണയ്ക്കാന്‍ 40 അഗ്നിശമന സേനാംഗങ്ങളുമായി കുവൈറ്റില്‍ നിന്ന് രണ്ട് വ്യോമസേന വിമാനങ്ങള്‍ പുറപ്പെട്ടതായി കുവൈറ്റ് ആര്‍മി അറിയിച്ചു.
അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബായുടെ നിര്‍ദ്ദേശപ്രകാരമാണ് ഗ്രീസിനെ സഹായിക്കാന്‍ കുവൈറ്റ് രംഗത്തെത്തിയത്. അബ്ദുല്ല അല്‍ മുബാറക് എയര്‍ ബേസില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്.

Related Articles

Back to top button