IdukkiIndiaLatest

കാഴ്​ചകളിലേക്ക്​ വാതില്‍ തുറന്ന് തേക്കടി

“Manju”

കു​മ​ളി: മാ​സ​ങ്ങ​ള്‍ നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ പെ​രി​യാ​ര്‍ ക​ടു​വ സ​ങ്കേ​ത​ത്തിന്റെ കാ​ഴ്​​ച​ക​ളി​ലേ​ക്ക്​ തേ​ക്ക​ടി​യു​ടെ വാ​തി​ല്‍ തു​റ​ന്നു. കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ തു​ട​ര്‍​ന്ന് അ​ട​ച്ചി​ട്ട തേ​ക്ക​ടി​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല മൂ​ന്നു മാ​സ​ത്തി​നു​ശേ​ഷ​മാ​ണ് തി​ങ്ക​ളാ​ഴ്​​ച തു​റ​ന്ന​ത്. ലോ​ക്​​ഡൗ​ണി​നെ തു​ട​ര്‍​ന്ന് മു​മ്ബ്​​ വ​ര്‍​ധി​പ്പി​ച്ച സ​ര്‍​ചാ​ര്‍​ജു​ക​ള്‍ മു​ഴു​വ​ന്‍ പി​ന്‍​വ​ലി​ച്ച​ത് സ​ഞ്ചാ​രി​ക​ള്‍​ക്ക് ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്.
രാ​വി​ലെ ഏ​ഴു മു​ത​ല്‍ തേ​ക്ക​ടി ത​ടാ​ക​ത്തി​ലൂ​ടെ ബോ​ട്ട് സ​വാ​രി തു​ട​ങ്ങി. ആ​ദ്യ​സ​വാ​രി​യി​ല്‍ 21 വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രു​ന്ന​തി​നാ​ല്‍ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​​ എ​ടു​ത്ത​വ​രെ​യും കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​രെ​യും മാ​ത്ര​മാ​ണ് ബോ​ട്ട് ലാ​ന്‍​ഡി​ങ്ങി​ലേ​ക്ക്​ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. അ​തി​ര്‍​ത്തി​ക​ളി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​തും വി​ദേ​ശ സ​ഞ്ചാ​രി​ക​ള്‍​ക്ക് വ​രാ​ന്‍ ക​ഴി​യാ​ത്ത​തും വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ക്കു​ന്നു​ണ്ടെ​ങ്കി​ലും തേ​ക്ക​ടി തു​റ​ന്ന​ത് വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക്ക്​ വ​ലി​യ ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്.
വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍ റി​സോ​ര്‍​ട്ടു​ക​ള്‍, ഹോം​സ്​​റ്റേ​ക​ള്‍ എ​ന്നി​വ നി​ര​ക്കി​ല്‍ 50 ശ​ത​മാ​നം വ​രെ കു​റ​വ് വ​രു​ത്തി​യി​ട്ടു​ണ്ട്. ഇ​പ്പോ​ഴ​ത്തെ സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ കൂ​ടു​ത​ല്‍ അ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​നാ​ണ് നി​ക്ഷേ​പ​ക​രു​ടെ ശ്ര​മം

Related Articles

Back to top button