InternationalLatest

നായ്ക്കള്‍ക്ക് കൊവിഡ് ബാധിതരെ കണ്ടെത്താനാകുമെന്ന് പഠനം

“Manju”

ലണ്ടന്‍ ‍; പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കള്‍ക്ക് കൊവിഡ് ബാധിതരെ കണ്ടെത്താനാകുമെന്ന് പുതിയ പഠനം. 90 ശതമാനത്തിലധികം സാധ്യതയാണ് പഠനത്തില്‍ പറയുന്നത്. ലക്ഷണങ്ങള്‍ കാണിക്കാത്ത രോഗികളെയും കണ്ടെത്താനാകുമെന്ന് പഠനത്തില്‍ പറയുന്നു. ലണ്ടന്‍ സ്കൂള്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിനിലെ ഗവേഷകരാണ് നായ്ക്കളും കൊവിഡ് പരിശോധനയും സംബന്ധിച്ച വിഷയത്തില്‍ പഠനം നടത്തിയത്.

കൊവിഡ് രോഗലക്ഷണങ്ങളില്ലാത്ത വ്യക്തിയുമായി ബന്ധപ്പെട്ട കെമിക്കല്‍ സംയുക്തങ്ങളില്‍ നിന്ന് പ്രത്യേക ഗന്ധം തിരിച്ചറിയാന്‍ ഇവയ്ക്ക് സാധിക്കുന്നുണ്ടോയെന്നാണ് പരീക്ഷിച്ചത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കൊവിഡ് രോഗികളുടെ മാസ്ക്, വസ്ത്രങ്ങള്‍ എന്നിവ ഇതിനായി ഗവേഷകര്‍ ശേഖരിച്ചു.

രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരുടെ ഇരുന്നൂറോളം സാമ്പിളുകളും. പിന്നീട് ഇവ ഒരു ലാബോറട്ടറിയില്‍ ക്രമീകരിച്ചു. ആറുനായ്ക്കളെയാണ് ഗന്ധ പരിശോധനയ്ക്കായി ഗവേഷകര്‍ നിയോഗിച്ചത്. ആറുനായ്ക്കളും സാര്‍സ്കോവ് 2 സാമ്പിളുകള്‍ തിരിച്ചറിയുന്നതില്‍ വിജയിച്ചതായി ഗവേഷകര്‍ അവകാശപ്പെടുന്നു.

Related Articles

Back to top button