KeralaLatest

ഡോ.ആര്‍.സന്ധ്യയ്ക്ക് എന്‍.എസ്. സഹകരണ ആശുപത്രിയുടെ പ്രത്യേക പുരസ്കാരം.

“Manju”

കൊല്ലം : കോവിഡ് പ്രതിസന്ധിയില്‍ മികച്ച നിലയില്‍ ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതും സവിശേഷ നേതൃപാഠവവും സമഗ്ര സംഭാവനയും പരിഗണിച്ച് ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ആര്‍ സന്ധ്യയെ പ്രത്യേക പുരസ്കാരം നല്‍കി ആദരിച്ചു. എന്‍.എസ്. മെഡിലാന്‍ഡില്‍ വ്യാഴം പകല്‍ 11 ന് എന്‍.എസ്. ആയുര്‍വേദ ആശുപത്രി ഉദ്ഘാടനത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ വെച്ചാണ്  പുരസ്കാരം സമ്മാനിച്ചത്.  ശാന്തിഗിരി ആശ്രമം ന്യൂഡല്‍ഹി സോണ്‍, അഹമ്മദാബാദ് റീജ്യണ്‍ എന്നിവയുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ. കിരണ്‍ ശ്രീധറാണ് ഭര്‍ത്താവ്.

Related Articles

Back to top button