LatestThiruvananthapuram

കോവിഡ് രണ്ടാമതും ബാധിക്കുന്നത് കൂടുതലും ചെറുപ്പക്കാരില്‍

“Manju”

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രണ്ടാമതും ബാധിക്കുന്നത് കൂടുതലും ചെറുപ്പക്കാരിലെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ 20 നും 30 നും ഇടയിലുള്ള പ്രായക്കാരാണെന്നും 14 ജില്ലകളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. അതേസമയം കേരളത്തില്‍ രണ്ടാമതും കോവിഡ് ബാധിച്ചത് 2301 പേര്‍ക്കു മാത്രമെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ആകെ കോവിഡ് ബാധിതരില്‍ 0.2% പേര്‍ക്ക് വീണ്ടും രോഗബാധ ഉണ്ടായെങ്കില്‍ ഈ വര്‍ഷം അത് 0.02% ചുരുങ്ങിയെന്നും ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി കഴിഞ്ഞ ദിവസം കോവിഡ് അവലോകന യോഗത്തില്‍ അവതരിപ്പിച്ച കണക്കുകള്‍ .

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെയുള്ള കോവിഡ് ബാധിതരിലാണു വീണ്ടും രോഗവ്യാപനമുണ്ടായോ എന്നു പരിശോധിച്ചത്. രാജ്യാന്തര മാനദണ്ഡപ്രകാരം 102 ദിവസത്തെ ഇടവേള നിശ്ചയിച്ചാണു രണ്ടാമതും കോവിഡ് ബാധിച്ചിരുന്നോ എന്നു വിലയിരുത്തിയത്. 2020 ല്‍ 5.38 ലക്ഷം കോവിഡ് ബാധിതരില്‍ 1597 പേര്‍ക്കാണു വീണ്ടും കോവിഡ് വന്നത്. ഈ വര്‍ഷം 28.11 ലക്ഷം പേര്‍ക്കു കോവിഡ് ബാധിച്ചപ്പോള്‍ 704 പേര്‍ക്കു രണ്ടാമതും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കണക്കുകള്‍ കൃത്യമാകണമെന്നില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ആശുപത്രികളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം കോവിഡ് ബാധ ആവര്‍ത്തിച്ചവരുടെ എണ്ണം ഇതിനെക്കാള്‍ കൂടാനാണു സാധ്യതയെന്നും ഇതു പൂര്‍ണമായും കൃത്യമാകണമെന്നില്ലെന്നും ആരോഗ്യ വകുപ്പും പറയുന്നു.

Related Articles

Back to top button