IndiaLatest

എസ്.ബി.ഐ മിനിമം ബാലന്‍സ് പിഴ ഒഴിവാക്കി

“Manju”

ശ്രീജ.എസ്

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചു. സേവിങ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരിലുള്ള പിഴയും എസ് എം എസ് നിരക്കുകളും എസ് ബി ഐ പൂര്‍ണമായി ഒഴിവാക്കി. ട്വിറ്ററിലൂടെയാണ് ബാങ്ക് ഇക്കാര്യം അറിയിച്ചത്.

സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരിലുള്ള പിഴ ഒഴിവാക്കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ത്തന്നെ എസ് ബി ഐ തീരുമാനിച്ചിരുന്നു. സേവിങ്‌സ് അക്കൗണ്ടുകളില്‍ പ്രതിമാസ ശരാശരിയായി മെട്രോ നഗരങ്ങളില്‍ ചുരുങ്ങിയത് 3,000 രൂപയും അര്‍ധനഗരങ്ങളില്‍ 2,000 രൂപയും ഗ്രാമങ്ങളില്‍ 1,000 രൂപയും വേണമെന്നായിരുന്നു എസ് ബിഐ നിര്‍ദേശിച്ചിരുന്നത്. ഇതു പാലിക്കാതിരുന്നാല്‍ അഞ്ചുരൂപ മുതല്‍ 15 രൂപ വരെ പിഴയും നികുതിയും നേരത്തെ ഈടാക്കിയിരുന്നു.

Related Articles

Back to top button