IndiaLatest

കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതു വരെ എയര്‍ ഇന്ത്യ സര്‍വീസ് നടത്തും

“Manju”

ന്യൂഡല്‍ഹി : കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതു വരെ എയര്‍ ഇന്ത്യ സര്‍വീസ് നടത്തുമെന്ന് ഇന്ത്യ.അഫ്ഗാനിസ്ഥാനെ താലിബാന്‍ കീഴടക്കിയതുമുതല്‍ ഒട്ടേറെ ഇന്ത്യന്‍ പൗരന്മാരാണ് ജന്മനാട്ടിലേക്ക് തിരിച്ചെത്താന്‍ ശ്രമിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ ദിനംപ്രതി രൂക്ഷമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെ തുടര്‍ന്ന്‌ നാട്ടിലേക്കുള്ള തിരിച്ചുവരവ് അനിശ്ചിത്വത്തിലാവുമെന്ന ആശങ്കയ്‌ക്കാണ് ഇതോടെ പരിഹാരമായത്. കുറച്ച്‌ ഇന്ത്യന്‍ പൗരന്മാര്‍ ഇപ്പോഴും അഫ്ഗാനിസ്ഥാനില്‍ കുടുങ്ങികിടക്കുകയാണ്. എന്നാല്‍ എയര്‍പോര്‍ട്ട് അടക്കുന്നത് വരെ എയര്‍ ഇന്ത്യ കാബൂളില്‍ നിന്നും വിമാന സര്‍വീസ് തുടരുമെന്നും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ രുദ്രേന്ദ്ര ടണ്ടന്‍ പറഞ്ഞു.

താലിബാന്‍ അധികാരം പിടിച്ചതിനു പിന്നാലെ ഇന്ത്യന്‍ എംബസി അടച്ചിരുന്നു. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളടക്കം 120 ഓളം പേരെ ഇന്ന് ഇന്ത്യയിലെത്തിച്ചു.കാബൂളില്‍ നിന്ന് വ്യോമസേനയുടെ സി-17 വിമാനത്തിലാണ് പൗരന്മാരെ എത്തിച്ചത്. കഴിഞ്ഞ ദിവസം ഇരുന്നൂറോളം ഇന്ത്യന്‍ ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും പുറത്തെത്തിച്ചിരുന്നു. രണ്ട് സി-17 മിലിട്ടറി ഹെവി ലിഫ്റ്റ് വിമാനങ്ങളില്‍ രണ്ട് ഗ്രൂപ്പുകളിലായിട്ടായിരുന്നു ഉദ്യോഗസ്ഥര്‍ നാട്ടിലെത്തിയത്.

അതേസമയം അഫ്ഗാനിസ്ഥാനിലുള്ള ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ രണ്ട് ദിവസത്തിനുള്ളില്‍ എത്തിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.ആഭ്യന്തരമന്ത്രാലയം സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്താനായി എമര്‍ജന്‍സി വിസ സൗകര്യം ഏര്‍പ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

Related Articles

Back to top button