IndiaLatest

പി.ആര്‍ ശ്രീജേഷുമായി സൗഹൃദം പങ്കിട്ട് പ്രധാനമന്ത്രി

“Manju”

ടോക്യോയില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയ ഒളിംപിക് മെഡല്‍ ജേതാക്കള്‍ക്കായി കഴിഞ്ഞ ദിവസം തന്റെ വസതിയിലൊരുക്കിയ പ്രഭാത ഭക്ഷണ വിരുന്നിനിടെ മലയാളി താരം പി.ആര്‍ ശ്രീജേഷുമായി സൗഹൃദം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. വിരുന്നിനിടെ ഹോക്കി കളിക്കാരുടെ മേശയ്ക്ക് അരികലെത്തിയ മോദി ടീമിനെ അഭിനന്ദിച്ചു. പ്രധാനമന്ത്രിക്ക് തൊട്ടടുത്തായിരുന്നു ശ്രീജേഷ് നിന്നിരുന്നത്. ടീമില്‍ നിറയെ പഞ്ചാബുകാര്‍ ഉള്ളതിനാല്‍ നിങ്ങള്‍ ഇപ്പോള്‍ പഞ്ചാബി പഠിച്ചുകാണുമല്ലോ എന്നായിരുന്നു ശ്രീജേഷിനോടുള്ള മോദിയുടെ ചോദ്യം. അപ്പോഴാണ് ഇല്ല, താന്‍ എല്ലാവരെയും മലയാളം പഠിപ്പിച്ചെന്ന് ശ്രീജേഷ് കുസൃതിയോടെ മറുപടി നല്‍കിയത്.

ജര്‍മ്മനിക്കെതിരേ ലൂസേഴ്സ് ഫൈനലില്‍ ജയിച്ച ശേഷം എന്തിനാണ് ഗോള്‍പോസ്റ്റിന് മുകളില്‍ കയറി എന്നായിരുന്നു മോദിയുടെ അടുത്ത ചോദ്യം. ”അതെന്റെ വീടാണ്. 21 വര്‍ഷത്തോളമായി ഞാന്‍ അതിനടുത്താണ്. ആ ഒരു ആവേശത്തള്ളലില്‍ കയറിപ്പോയതാണ്.” എന്നായിരുന്നു ഇതിന് ശ്രീജേഷിന്റെ മറുപടി. ഇരുവരുടെയും സംഭാഷണം ഏറെ ശ്രദ്ധേയമായിരുന്നു.

Related Articles

Back to top button