KeralaLatestThiruvananthapuram

ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,280 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 4410 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 36000 രൂപയായിരുന്നു സ്വര്‍ണ വില. പിന്നീടുള്ള ദിവസങ്ങളില്‍ താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയില്‍ സ്വര്‍ണ വില എത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് കണ്ടത്. ഒരാഴ്ചക്കിടെ 760 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു.

Related Articles

Back to top button