IndiaLatest

പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

“Manju”

കര്‍ണാടകയിലെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പാര്‍ട്ടിയിലെ തലമുറ മാറ്റത്തിന്റെ ഭാഗമായി ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് ബസവരാജയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ വിവിധ സംസ്ഥാന, കേന്ദ്ര നേതാക്കള്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് ആര്‍ ബൊമ്മെയുടെ മകനാണ് ബസവരാജ് ബൊമ്മെ. എന്‍ജിനിയറായ അദ്ദേഹം ടാറ്റ ഗ്രൂപ്പിലാണ് കരിയര്‍ തുടങ്ങിയത്. രണ്ടു തവണ എംഎല്‍എസിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മൂന്ന് തവണ ഹവേരിയിലെ ഷിഗാവോണ്‍ മണ്ഡലത്തില്‍നിന്ന് എംഎല്‍എയായി നിയമസഭയിലെത്തി.

Related Articles

Back to top button