IndiaLatest

അഫ്ഗാനിലേയ്ക്ക് വീണ്ടും പറന്ന് ഇന്ത്യന്‍ വ്യോമസേന

“Manju”

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യ വീണ്ടും ഒഴിപ്പിക്കല്‍ തുടങ്ങി. ഇന്ത്യക്കാരുമായി ഒരു വ്യോമസേനാ വിമാനം അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഹമീദ് കര്‍സായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുപൊങ്ങിയെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 85 യാത്രക്കാരാണ് ഈ വിമാനത്തിലുള്ളതെന്നാണ് സൂചന. ഇന്ധനം നിറയ്ക്കാന്‍ ഈ വ്യോമസേനാ വിമാനം നിലവില്‍ താജിക്കിസ്ഥാനില്‍ ഇറങ്ങി. മണിക്കൂറുകള്‍ക്കുള്ളില്‍ ഈ വിമാനം ഇന്ത്യയിലെത്തും. ഡല്‍ഹിയിലെ ഹിന്‍ഡന്‍ വിമാനത്താവളത്തിലേക്കായിരിക്കും ഈ വിമാനം എത്തുക എന്നാണ് കരുതപ്പെടുന്നത്. ഇക്കാര്യത്തില്‍ അന്തിമസ്ഥിരീകരണമായിട്ടില്ല.

ഇരുന്നൂറോളം ഇന്ത്യന്‍ പൗരന്‍മാരെയാണ് വിമാനത്താവളത്തിന് അടുത്തേക്ക് നാല് ബസ്സുകളിലായി ഇന്ന് രാവിലെയോടെ എത്തിച്ചിരിക്കുന്നത്. എന്നാല്‍ വിമാനത്താവളത്തിന് അകത്തേക്ക് ആളുകളെ കടത്തിവിടാത്തതിനാല്‍ ഒഴിപ്പിക്കലില്‍ അനിശ്ചിതാവസ്ഥ നിലനിന്നിരുന്നു. ഇതില്‍ 85 പേരെയുമായാണോ വിമാനം പുറപ്പെട്ടിരിക്കുന്നത് എന്ന കാര്യത്തില്‍ അല്‍പസമയത്തിനകം മാത്രമേ സ്ഥിരീകരണമാകൂ.

എംബസി ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ പൗരന്‍മാരെ അഫ്ഗാനില്‍ നിന്ന് പുറത്തേക്ക് എത്തിക്കാനായി എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ടെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കാബൂള്‍ വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കായി 6000 സൈനികരെയും യുഎസ് വിന്യസിച്ചിട്ടുണ്ട്. അഫ്ഗാനില്‍ കുടുങ്ങി കിടക്കുന്ന പൗരന്മാരെ രക്ഷിക്കാന്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടിയിരിക്കുകയാണ്.

Related Articles

Back to top button