IndiaLatest

ലോക്ഡൗണിൽ ‘ഓൺലൈൻ വിഡിയോ കോളും ചാറ്റിങും വർധിച്ചു

“Manju”

 

കൊറോണ വൈറസിന്റെ വരവ് നമ്മുടെ ജീവിതത്തില്‍ ചെറുതും വലുതുമായ മാറ്റങ്ങളാണുണ്ടാക്കിയത്. ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പുകള്‍ പോലുള്ളവയുടെ പ്രചാരം വരും നാളുകളില്‍ കുത്തനെ ഉയരുമെന്നാണ് പ്രതീക്ഷ. പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്ലിക്കേഷനായ ബംബിള്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത പകുതിയിലേറെ പേരും ലോക്ഡൗണിന് ശേഷം കൂടുതല്‍ ‘അര്‍ഥവത്തായ ബന്ധങ്ങള്‍’ ആഗ്രഹിക്കുന്നുവെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
‘വെര്‍ച്വല്‍ ഡേറ്റ് ബാഡ്ജ്’ എന്ന പേരില്‍ ലോക്ഡൗണിനിടെ പുതിയൊരു ഫീച്ചര്‍ ബംഗിള്‍ ഇറക്കിയിരുന്നു. ലോക്ഡൗണ്‍ കാലത്ത് സാമൂഹിക അകലം പാലിക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കി ഡിജിറ്റലായി മാത്രം കാണാന്‍ ആഗ്രഹിക്കുന്നവരെ സൂചിപ്പിക്കുന്നതായിരുന്നു ഈ ബാജ്ഡ്. ഇത്തരത്തില്‍ നേരിട്ട് കാണാതെ ഡിജിറ്റല്‍ ബന്ധം ആഗ്രഹിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ സ്വാഭാവികമായും വിഡിയോ കോളുകളുടെ എണ്ണം വളരെ കൂടി. വെര്‍ച്വല്‍ ഡേറ്റിങിനെ പരമാവധി പ്രോത്സാഹിപ്പിക്കുമെന്നാണ് ബംബിള്‍ അധികൃതര്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. കൊറോണയും ലോക്ഡൗണും പഠിപ്പിച്ച പാഠങ്ങള്‍ അത്രവേഗത്തില്‍ മനുഷ്യര്‍ മറക്കില്ലെന്നും പല മുന്‍കാല ശീലങ്ങളിലേക്കും തിരിച്ചുപോക്കുണ്ടാവില്ലെന്നുമാണ് ബംബിള്‍ നല്‍കുന്ന സൂചനകള്‍.

Related Articles

Back to top button