IndiaLatest

ഒളിമ്പിക്സ് നടത്താന്‍ ഇന്ത്യ സന്നദ്ധത പ്രകടിപ്പിച്ചു ; ഐ ഒ സി പ്രസിഡന്റ്

“Manju”

ന്യൂഡല്‍ഹി: 2036, 2040 ഒളിമ്പിക്സുകളില്‍ ഒരെണ്ണം നടത്താന്‍ ഇന്ത്യ സന്നദ്ധത പ്രകടിപ്പിച്ചുട്ടുണ്ടെന്ന് ഐ ഒ സി പ്രസിഡന്റ് തോമസ് ബാക്ക്. 2032 വരെയുള്ള ഒളിമ്പിക്സ് വേദികള്‍ ഇതിനോടകം തന്നെ ഐ ഒ സി നിശ്ചയിച്ചു കഴിഞ്ഞു. ബ്രിസ്ബേനില്‍ വച്ചായിരിക്കും 2032ലെ ഒളിമ്പിക്സ് നടക്കുക. ഇതിനോടകം തന്നെ 2036, 2040 ഒളിമ്പിക്സുകള്‍ക്ക് വേണ്ടി നിരവധി രാജ്യങ്ങള്‍ തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബാക്ക് പറഞ്ഞു.

ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യ, ഖത്ത‌ര്‍, ജ‌ര്‍മനി, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും അടുത്ത രണ്ട് ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ബാക്ക് അറിയിച്ചു. ഒളിമ്പിക്സ് പോലുള്ള കായിക മാമാങ്കങ്ങള്‍ നടത്തുന്നതിന് വമ്പന്‍ തുകകള്‍ ചിലവഴിക്കേണ്ടി വരുന്നതിനെതിരെ നിരവധി ഇടങ്ങളില്‍ നിന്ന് വിമര്‍‌ശനം ഉയര്‍ന്നു വരുന്നുണ്ട്. ഇക്കഴിഞ്ഞ ടോക്യോ ഒളിമ്പിക്സിനു മുമ്പായും ജപ്പാന്‍ കോടികള്‍ ഒളിമ്പിക്സിനു വേണ്ടി മാത്രം ചിലവഴിക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇപ്പോഴും ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ നിരവധി രാഷ്ട്രങ്ങള്‍ മുന്നോട്ടു വരുന്നുണ്ടെന്ന് ബാക്ക് പറഞ്ഞു.

Related Articles

Back to top button